- നന്മകാലം -



- നന്മകാലം -



ശരീരം തണുത്ത ആ ദിവസത്തെ പ്രഭാതം..
ജനാല വഴി പുറത്തേക് നോക്കി കണ്ടു ഞാൻ ..
നേർത്തുള്ളി മഞ്ഞിൽ നിറഞ്ഞ നനവിന്റെ ഇടവഴി സുഖം..
 
കണ്ണിന് കുളിരേകും നനവുള്ള ആ കാഴ്ച, എന്നിലെ തീച്ചൂട്
തിരിച്ചറിവില്ലാത്ത  കാലത്തേക്കാനയിച്ച എന്റെ  ഉള്ളം 
ഓർമകളിലെ  നിമിഷനേരം, എന്റെ സ്വപ്നത്തേക്കാൾ സുന്ദരമാക്കിയ ആ മറന്ന നേർത്ത കാലം
 
നിമിഷനേരം എന്നിലെ  നഷ്ടങ്ങളിലെ നഷ്ടബോധം ആ നന്മകാലം
പ്രതീക്ഷയുടെ ശിലയിൽ വിരിഞ്ഞ  കുമിളകൾ മൊട്ടിട്ടു ഞാൻ ഇവിടെ
എത്രകാലം....

എത്രകാലം... ശിലകളിലെ ഇലകൾ കൊഴിഞ്ഞു തീരും  മുന്നേ...


അർഷാദ് പാറക്കൽ
-ദുബായ് -

Comments

Popular posts from this blog

ശില്‍പം

വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ

"കണ്ണുനീരും ചില്ല് കണ്ണാടിയും"